കൊച്ചി: വലിയ സമ്പദ്വ്യവസ്ഥ മാത്രമല്ല മികച്ച രീതിയില്‍ ബന്ധിപ്പിക്കപ്പെട്ട സമ്പദ്വ്യവസ്ഥയാണ് നമുക്കാവശ്യമെന്ന് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറും കൊച്ചിന് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഹെഡ്ഡുമായ പി.ആര്. ഡിപിന്.
കേരള മാനേജ്മെന്റ് അസോസിയേഷന് ലീഡര്‍ ഇന്‍സൈറ്റ് സീരീസില്‍ ട്രേഡ്, ടൂറിസം ആൻഡ് ടെക്നോളജി- ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന 3ടികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരത്തെയും സാങ്കേതികവിദ്യയെയും ടൂറിസത്തെയും പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ നമ്മള് വെറും വിപണികളെ തമ്മില്‍ മാത്രമല്ല ബന്ധിപ്പിക്കുന്നതെന്നും ഇന്ത്യയെ ലോകവുമായും ലോകത്തെ ഇന്ത്യയുമായുമാണ് ചേര്‍ത്തുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ഡോ. അനില്‍ ജോസഫ് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.