x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎംഎ ലീഡര്‍ ഇന്‍സൈറ്റ് പ്രോഗ്രാം

വെബ്ഡെസ്ക്
Published: August 25, 2026 12:28 AM IST | Updated: August 25, 2026 12:28 AM IST

പി.​​​ആ​​​ര്‍.​​​ ഡി​​​പി​​​ന്‍

കൊ​​​ച്ചി: വ​​​ലി​​​യ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ മാ​​​ത്ര​​​മ​​​ല്ല മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യാ​​​ണ് ന​​​മു​​​ക്കാ​​​വ​​​ശ്യ​​​മെ​​​ന്ന് റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് ഓ​​​ഫീ​​​സ​​​റും കൊ​​​ച്ചി​​​ന്‍ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് ഓ​​​ഫീ​​​സ് ഹെ​​​ഡ്ഡു​​​മാ​​​യ പി.​​​ആ​​​ര്‍.​​​ ഡി​​​പി​​​ന്‍.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ലീ​​​ഡ​​​ര്‍ ഇ​​​ന്‍സൈ​​​റ്റ് സീ​​​രീസി​​​ല്‍ ട്രേ​​​ഡ്, ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി- ഇ​​​ന്ത്യ​​​യെ ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന 3ടി​​​ക​​​ള്‍ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ്യാ​​​പാ​​​ര​​​ത്തെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യെ​​​യും ടൂ​​​റി​​​സ​​​ത്തെ​​​യും പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ ന​​​മ്മ​​​ള്‍ വെ​​​റും വി​​​പ​​​ണി​​​ക​​​ളെ ത​​​മ്മി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ന്ത്യ​​​യെ ലോ​​​ക​​​വു​​​മാ​​​യും ലോ​​​ക​​​ത്തെ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​മാ​​​ണ് ചേ​​​ര്‍ത്തു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല്‍ജി​​​യേ​​​ഴ്‌​​​സ് ഖാ​​​ലി​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​അ​​​നി​​​ല്‍ ജോ​​​സ​​​ഫ് സ്വാ​​​ഗ​​​ത​​​വും ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Tags : KMA Leader InsightProgramme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up