Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspections At Used Cars

Ernakulam

യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ പ​രി​ശോ​ധ​ന; അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി

കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റെ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ പ​രി​ശോ​ധ​ന. മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

14 യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള അം​ഗീ​കാ​ര​മോ അ​നു​മ​തി​യോ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ ആ​ർ​ടി​ഒ മു​മ്പാ​കെ ഇ​നി ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണം.

യൂ​സ്ഡ് വാ​ഹ​ന വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ബി​ജു ഐ​സ്ക് അ​റി​യി​ച്ചു.\

 

Latest News

Corehub Up