യുസ്ഡ് കാർ ഷോറൂമിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ.
കാക്കനാട്: എറണാകുളം എൻഫോഴ്സ്മെന്റെ ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ യൂസ്ഡ് കാർ ഷോറൂമുകളിൽ പരിശോധന. മൂന്ന് സ്ക്വാഡുകളായാണ് ഇന്നലെ പരിശോധന നടത്തിയത്.
14 യൂസ്ഡ് കാർ ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ മൂന്നെണ്ണത്തിന് നിയമപ്രകാരമുള്ള അംഗീകാരമോ അനുമതിയോ ഇല്ലെന്നും കണ്ടെത്തി. അനധികൃത സ്ഥാപന നടത്തിപ്പുകാർ ആർടിഒ മുമ്പാകെ ഇനി ഹിയറിംഗിന് ഹാജരാകണം.
യൂസ്ഡ് വാഹന വില്പന സ്ഥാപനങ്ങൾ നിയമാനുസൃതമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇത്തരം സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ തടയുന്നതിനുമായാണ് പരിശോധന നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ബിജു ഐസ്ക് അറിയിച്ചു.\
Tags : Inspections at used cars nattuvishesham local news Inspections at used cars