പരപ്പനങ്ങാടി: പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സെപ്റ്റോ ജോണിനാണ് കുത്തേറ്റത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പരപ്പനങ്ങാടി കുപ്പിവളവിൽവച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരെ ശല്യപ്പെടുത്തിയയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു സിഐ. എന്നാൽ ഇതിനു വഴങ്ങാതിരുന്ന പ്രതി സിഐയെ അക്രമിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.