കാസർഗോഡ്: ദേശീയ ആരോഗ്യദൗത്യം, പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷൻ പദ്ധതികൾക്കു കീഴിൽ സ്ഥാപിച്ച ജില്ലാ ടിബി സെന്റർ, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ പവര്‍ ലോൺട്രി എന്നിവ ആരോഗ്യമന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു.
കല്ലട്ര മാഹിന്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. എംഎൽഎമാരായ എ.കെ.എം. അഷറഫ്, കെ. നീലകണ്ഠൻ, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, സ്ഥിരം സമിതി അധ്യക്ഷൻ ഒക്ലാവ് കൃഷ്ണൻ, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്, ജില്ലാ ടിബി ഓഫീസര്‍ ഡോ. കെ. സന്തോഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. നാരായണ പ്രദീപ്, ഡോ. നീതു സുകുമാരന്‍, ഡോ. സൗമ്യ നായര്‍, ഡോ. വി. ഷിനില്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവിലാണ് ജില്ലാ ടിബി സെന്റര്‍ സ്ഥാപിച്ചത്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് ഫണ്ടില്‍ നിന്ന് 1.50 കോടി ചെലവിലാണ് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി നവീകരിച്ചത്. വിവിധ പകര്‍ച്ചവ്യാധികളും മറ്റ് പൊതുജനാരോഗ്യ പ്രശ്നങ്ങളും നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ ലാബോറട്ടറി ഉപകരിക്കും.