x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാബോ​റ​ട്ട​റി

വെബ് ഡെസ്ക്
Published: November 10, 2026 06:56 AM IST | Updated: November 10, 2026 06:56 AM IST

പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഹെ​ല്‍​ത്ത് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മി​ഷ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 1.50 കോ​ടി ചെ​ല​വി​ൽ കാ​സ​ർ​ഗോ​ഡ് സ്ഥാ​പി​ച്ച ഇന്‍റഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബോ​റ​ട

കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം, പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഹെ​ല്‍​ത്ത് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്കു കീ​ഴി​ൽ സ്ഥാ​പി​ച്ച ജി​ല്ലാ ടി​ബി സെ​ന്‍റ​ർ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാബോ​റ​ട്ട​റി, കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ​വ​ര്‍ ലോ​ൺ​ട്രി എ​ന്നി​വ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ൽ‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എം​എ​ൽ​എ​മാ​രാ​യ എ.​കെ.​എം. അ​ഷ​റ​ഫ്, കെ.​ നീ​ല​ക​ണ്ഠ​ൻ, ജി​ല്ലാ ക​ള​ക്‌ടര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. രേ​ഖ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ​ന്‍, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ന്തോ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​നാ​രാ​യ​ണ പ്ര​ദീ​പ്, ഡോ.​ നീ​തു സു​കു​മാ​ര​ന്‍, ഡോ. ​സൗ​മ്യ നാ​യ​ര്‍, ഡോ.​ വി. ഷി​നി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ​നി​ന്ന് 2.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ജി​ല്ലാ ടി​ബി സെ​ന്‍റ​ര്‍ സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഹെ​ല്‍​ത്ത് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മി​ഷ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 1.50 കോ​ടി ചെ​ല​വി​ലാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബോ​റ​ട്ട​റി ന​വീ​ക​രി​ച്ച​ത്. വി​വി​ധ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും മ​റ്റ് പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും രോ​ഗ​നി​ര്‍​ണ​യ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഈ ​ലാ​ബോ​റ​ട്ട​റി ഉ​പ​ക​രി​ക്കും.

Tags : Integrated Public Nattuvishesham DistrictNews

Recent News

Corehub Up