കൊഴുവനാൽ: ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ ഭാഗമായി കൊഴുവനാല്‍ ഇടവകയില്‍ പ്രചരണ പരിപാടിയ്ക്ക് തുടക്കമായി.
ദീപക വാര്‍ഷിക വരിസംഖ്യ സ്കീമില്‍ പങ്കാളികളാകുന്നതിന്റെ ഉദ്ഘാടനം ഫൊറോനാ വികാരി ഫാ.ജോസ് നെല്ലിക്കതെരുവില്‍ നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ വയലില്‍, സിസ്റ്റര്‍ ഷോബിത എസ്എംഎസ്, ഡിഎഫ്സി രൂപതാ ഡയറക്ടര്‍ ഫാ ജോര്‍ജ് നെല്ലികുന്നുചെരിവ്പുരയിടം, രൂപതാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ഫൊറോനാ പ്രസിഡന്റ് ബേബിച്ചന് അഴിയാത്ത്, കൈക്കാരന് വര്‍ഗീസ് തോന്നക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇടവകയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘടനവും നടന്നു.