കോട്ടയം: ഗിരിദീപം ട്രോഫി അഖിലേന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനം സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഗിരിദീപം ആണ്‍കുട്ടികള്‍ക്കു ജയം. ഗിരിദീപം സബ് ജൂണിയര്‍ വിഭാഗത്തില്‍ 47-23നു ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂളിനെയും, ജൂണിയര്‍ വിഭാഗത്തില്‍ 64-27നു കെഇ മന്നാനത്തെയും പരാജയപ്പെടുത്തി.
സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് 47-20നു പത്തനാപുരം മൗണ്ട് താബോര്‍ എച്ച്എസ്എസിനെ തോല്‍പ്പിച്ചു.