Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter-School Basketball Title

Thiruvananthapuram

ഫാ. ​തോ​മ​സ് വെ​ന്പാ​ല സ്മാരക ഇ​ന്‍റ​ർ-​സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ​കി​രീ​ടം ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ളി​ന്

തി​രു​വ​ന​ന്ത​പു​രം​: തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഫാ. ​തോ​മ​സ് വെ​ന്പാ​ല സ്മാരക ഇ​ന്‍റ​ർ-​സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​നെ (40-27) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​യോ​ള ജേ​താ​ക്ക​ളാ​യ​ത്. ആ​തി​ഥേ​യ​രാ​യ തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ (22-12) തോ​ൽ​പ്പി​ച്ച് ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഹോം ​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ജേ​താ​ക്ക​ളാ​യ ല​യോ​ള സ്കൂ​ളി​ന് 10,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന് 5,000 രൂ​പ​യും, മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ന​സ്ര​ത്ത് ഹോം ​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് 3,000 രൂ​പ​യും കാ​ഷ് പ്രൈ​സാ​യി ല​ഭി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ല​യോ​ള സ്കൂ​ളി​ലെ അ​മൃ​ത് ര​മേ​ശി​ന് 3,000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പോ​സ് തു​ണ്ടു​വ​ളി​ച്ചി​റ സിഎംഐ, ബ​ർ​സാ​ർ ഫാ. ​അ​ജി​ത്ത് കി​ഴ​ക്കേ​മ​ല​യി​ൽ സിഎംഐ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up