നാലാഞ്ചിറ: സെന്റ് ഗൊരേറ്റീസ് ഹെസ്കൂളിൽ ഇന്റർ സ്കൂൾ ചിത്രരചനാ മത്സരം "രംഗോലി 2കെ26' നടത്തി. ആർട്ടിസ്റ്റ് ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി 60 ഓളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. സമാപന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമിനി എസ്ഐസി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.