Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interim MD

കൊ​ച്ചി മെ​ട്രോ​യു​ടെ താ​ല്‍​ക്കാ​ലി​ക എം​ഡി​യാ​യി ജി. ​പ്രി​യ​ങ്ക

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ താ​ല്‍​ക്കാ​ലി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യേ​റ്റു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​റാ​യ ജി ​പ്രി​യ​ങ്ക കെ​എം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​ണ്. മു​ന്‍ സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഓ​ഗ​സ്റ്റ് 30ന് ​ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. പു​തി​യ സ്ഥി​രം എം​ഡി​യെ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​തു വ​രെ​യാ​ണ് ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യി​ല്‍ തു​ട​രു​ക. 2021 ഓ​ഗ​സ്റ്റി​ലാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ​യു​ടെ എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നും വാ​ട്ട​ര്‍ മെ​ട്രോ പ​ദ്ധ​തി​ക്കാ​യു​മാ​ണ് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബെ​ഹ്‌​റ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​ത്. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു പ്ര​ഭാ​ക​ര്‍, ജി​ജി തോം​സ​ണ്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ ബെ​ഹ്റ​യ്ക്ക് പ​ക​ര​മാ​യി സ​ര്‍​ക്കാ​ര്‍ പ​ര​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up