ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ പുരുഷ സീനിയര്‍ ഫുട്ബോള്‍ ടീമിന്റെ രണ്ടാം പരീക്ഷണം ഇന്ന്.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ ഇന്നു നടക്കും.
ഇന്ത്യന്‍ സമയം ഇന്നു രാവിലെ 8.30നാണ് കിക്കോഫ്. വണ്‍ ന്യൂസിലന്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരമാണിതെന്നതും ശ്രദ്ധേയം.
ഓക്ലന്ഡില് നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഒരു സൗഹൃദവും കാണിച്ചില്ല. 5-0നായിരുന്നു അവരുടെ ജയം.