Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalEmmyAward

America

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ് ബേ​ല ബ​ജാ​രി​യയ്ക്ക്‌

ന്യൂ​യോ​ർ​ക്ക്: 54-ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നെ​റ്റ്ഫ്ലി​ക്സ് മു​ൻ ചീ​ഫ് ക​ണ്ട​ന്‍റ് ഓ​ഫീ​സ​ർ ബേ​ല ബ​ജാ​രി​യ​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​യ ഫൗ​ണ്ടേ​ഴ്സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. പ്ര​ശ​സ്ത ന​ടി കെ​റി റ​സ​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ, 1970-ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ത​ന്‍റെ ബാ​ല്യ​കാ​ല ഓ​ർ​മ​ക​ൾ ബ​ജാ​രി​യ പ​ങ്കു​വ​ച്ചു.

ഒ​രു കു​ടി​യേ​റ്റ​ക്കാ​രി​യെ​ന്ന നി​ല​യി​ൽ അ​മേ​രി​ക്ക​ൻ സം​സ്കാ​ര​വു​മാ​യി ഇ​ഴു​കി​ച്ചേ​രാ​ൻ ത​ന്നെ സ​ഹാ​യി​ച്ച​ത് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളാ​ണെ​ന്നും അ​താ​ണ് വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും സം​സ്കാ​ര​ങ്ങ​ളി​ലു​മു​ള്ള ക​ഥ​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, ഷോ​ണ്ട റൈം​സ്, ഡേ​വി​ഡ് ബെ​ക്കാം തു​ട​ങ്ങി ലോ​ക​പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രു​ടെ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ത​ന്നെ നി​ർ​ഭ​യ​യാ​യി ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ച്ച അ​മ്മ​യ്ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബേ​ല ബ​ജാ​രി​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up