തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യംചെയ്യലിനു ഹാജരാകാതെ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന പിഎസ്സി ചെയര്മാന് എം.ആര്. ബൈജുവിനെതിരേ നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണസംഘം.
ക്രൈംബ്രാഞ്ച് സമന്‍സ് നല്‍കിയിട്ടും ഹാജരാകാതിരുന്ന ചെയര്‍മാന്റെ നിലപാടിനെതിരേ ഹൈക്കോടതിയിലും ജില്ലാ വിജിലന്‍സ് കോടതിയിലും അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കും.
കോടതി നിര്‍ദേശം വരുന്നതുവരെ ചെയര്മാന് കൂടുതല്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് എം.ആര്. ബൈജു ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.