Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iram

പ്ര‍ണയം രക്ഷിച്ചു: കാമുകിയെ കാണാൻ അതിർത്തി കടന്ന പൗക് യുവാവിനെ മടക്കിയയച്ചു

ന്യൂഡൽഹി: രണ്ടുപേർ ചുംബിക്കുന്പോൾ, ലോകം മാറുന്നു-എന്ന് വിഖ്യാത മെക്സിക്കൻ കവി ഒക്‌ടാവിയോ പാസ് എഴുതിയിട്ടുണ്ട്. പ്രണയത്തിന്‍റെ മഹാ ആഖ്യാനമാണ് ഈ വരികൾ. ശുഭപര്യവസാനമായും ദുരന്തമായും മാറിയ എത്രയെത്ര പ്രണയകഥകൾ കേട്ടിരിക്കുന്നു. അതിർത്തിയോ, ഭാഷയോ, സംസ്കാരമോ, മതമോ... ഒന്നും പ്രണയത്തിനു തടസമല്ല. കാരണം പ്രണയം അത്രമേൽ ശക്തമാണ്!

‌ഇപ്പോൾ അതിർത്തികടന്നുള്ള, കൗതുകകരമായ പ്ര‍ണയകഥയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിക്കപ്പുറമിപ്പുറംനിന്ന് പ്രണയിക്കുകയും കാമുകിയെ കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ഒടുവിൽ സൈന്യത്തിന്‍റെ പിടിയിലാകുകയും ചെയ്ത സീഷാൻ മിർ എന്ന 22 കാരനായ പാക് പൗരന്‍റെ കഥ. ഒരു മാസം നീണ്ട നിയമനടപടികൾക്കുശേഷം, ഈ പ്രണയതീവ്രവാദി-യെ ഇപ്പോൾ മടക്കി അയച്ചിരിക്കുകയാണ് കോടതി.

പാ​ക് അ​ധി​നി​വേ​ശ കാഷ്മീരി​ലെ പ​ങ്കേ​ഡി ഗ്രാ​മ​ത്തി​ലെ താമസക്കാരനാണ് സീഷാൻ. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റിനു സ​മീ​പ​മു​ള്ള തി​ല​വാ​രി ഗ്രാ​മ​വാ​സി​യാ​യ ഇ​റം ബാ​നോ എ​ന്ന യു​വ​തി​യു​മാ​യി സീ​ഷാ​ൻ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. സീ​ഷാ​ന്‍റെ കു​ടും​ബം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഉ​റി​യി​ൽനി​ന്ന് പാ​ക് അ​ധി​നി​വേ​ശ കാഷ്മീ​രി​ലേ​ക്കു കു​ടി​യേ​റി​യ​വ​രാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 31-ന് ആ​ണ് സീഷാൻ അ​തി​ർ​ത്തിക​ട​ന്ന് സി​ലി​ക്കോ​ട്ട് മേ​ഖ​ല​യി​ലെ​ത്തി​യത്. പക്ഷേ, കാമുകിയെ കാണുന്നതിനു മുന്പ് സീ​ഷാ​ൻ സു​ര​ക്ഷാ​ ഉദ്യോഗസ്ഥരുടെ പിടിയിലായി. തു​ട​ർ​ന്ന്, ഇ​റം ബാ​നോ​യെ​യും പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

ഇ​റ​ത്തി​നു ​സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ബോധ്യപ്പെട്ട പോലീസ് വി​ട്ട​യച്ചു. എന്നാൽ, അതിക്രമിച്ചുകയറൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി സ‌ീഷാനെതിരേ പോലീസ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​മ്മു കാഷ്മീ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സീ​ഷാ​ൻ അ​തി​ർ​ത്തി ക​ട​ന്ന​ത് രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​ല്ലെ​ന്നും പ്ര​ണ​യി​നി​യെ കാ​ണാ​ൻ മാ​ത്ര​മാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​റി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും സീ​ഷാ​നെ​തി​രെ​യു​ള്ള കേ​സ് അ​വ​സാ​നി​പ്പി​ച്ച് കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​റി​യി​ലെ ക​മാ​ൻ ക്രോ​സിം​ഗി​ൽ സീ​ഷാ​നെ പാ​ക് സൈന്യത്തിനു കൈ​മാ​റി. അ​തി​നു​മു​ൻ​പ് തന്‍റെ പ്ര​ണ​യി​നി​യാ​യ ഇ​റം ബാ​നോ​യെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ സീ​ഷാ​ന് അ​ധി​കൃ​ത​ർ മൂ​ന്നു മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. തി​ക​ച്ചും വി​കാ​രാ​ധീ​ന​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് അ​തി​ർ​ത്തി സാ​ക്ഷ്യം വ​ഹി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ സീ​ഷാ​ൻ തി​ക​ച്ചും ശാ​ന്ത​നാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളോ​ട് ക​ര​യ​രു​തെ​ന്ന് പ​റ​ഞ്ഞ​താ​യും ഇ​റ​ത്തിന്‍റെ അ​മ്മ അ​ഫ്രോ​സ ബീ​ഗം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ആ​ർ​മി സീ​ഷാ​നെ അ​തി​ഥി​യെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്ന് ബീഗം പ​റ​ഞ്ഞു. ഇ​രു​വ​രുടെയും വിവാഹം ഉടൻ നടത്തുമെന്നും കുടുംബാംഗങ്ങൾ അതിനായുള്ള നടപടികളിലേക്കു കടന്നതായും ബീഗം കൂട്ടിച്ചേർത്തു. രാജ്യത്തു ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ മാനുഷി​ക മൂ​ല്യ​ങ്ങ​ളുടെ അടിസ്ഥാനത്തിൽ സീ​ഷാ​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ ആ​ർ​മി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up