കുവൈറ്റ് സിറ്റി: ഇറാന്റെ ആക്രമണത്തിന് പിന്നാലെ അടച്ച കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈറ്റ് വ്യോമാതിർത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലായി.
യാത്രക്കാർക്ക് നിലവിൽ യാത്രാ തടസങ്ങളില്ല. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെയാണ് കുവൈറ്റ് വ്യോമാതിർത്തി അടച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ മുൻകരുതൽ നടപടികൾ ആവശ്യമായ സാഹചര്യം അവസാനിച്ചതോടെ സർവീസുകൾ പുനരാരംഭിക്കുകയായിരുന്നു.