Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran-US Talks

ഇറാൻ-യുഎസ് ചർച്ചയിൽ പുരോഗതി

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ജ​​​നീ​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം​​​വ​​​ട്ട ആ​​​ണ​​​വ ച​​​ർ​​​ച്ച​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ലും വ​​​ലി​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യതായി മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച ഒ​​​മാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സ​​​യ്യി​​​ദ് ബ​​​ദ​​​ർ അ​​​ൽ​​​ബു​​​സെ​​​യ്ദി അ​​​റി​​​യി​​​ച്ചു.

ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രും. അ​​​മേ​​​രി​​​ക്ക​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി താ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ൽ​​​ബു​​​സെ​​​യ്ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും ഭി​​​ന്ന​​​ത​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​താ​​​യി, ജ​​​നീ​​​വ ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റാ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്ത ച​​​ർ​​​ച്ച ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​നു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ആ​​​ക്ര​​​മ​​​ണം നേ​​​ടി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

യുഎസ് എംബസി ജീവനക്കാർക്ക് മടങ്ങാൻ അനുമതി

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മ​​​ട​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി. അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണി​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ മൈ​​​ക്ക് ഹ​​​ക്ക​​​ബി ഇ-​​​മെ​​​യി​​​ലി​​​ലൂ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up