Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IranianPresident

'തു​റ​ന്ന സ​മു​ദ്ര​പാ​ത​ക​ളും ച​ർ​ച്ച​ക​ളും അ​നി​വാ​ര്യം': ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​വും പ്രാ​ദേ​ശി​ക സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ച​ർ​ച്ച​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ​ങ്ങ​ളും സൈ​നി​ക നീ​ക്ക​ങ്ങ​ളും ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​ദ്യ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം. ഡോ​ള​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ക​റ​ൻ​സി​ക​ളി​ൽ വ്യാ​പാ​രം ന​ട​ത്താ​നും പെ​സ​ഷ്കി​യാ​ൻ ആ​ഹ്വാ​നം ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​പ്പ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും ഊ​ർ​ജ വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​മു​ള്ള സു​ര​ക്ഷി​ത സ​മു​ദ്ര​പാ​ത​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​ന്ത്യ മു​ൻ​ഗ​ണ​ന ന​ൽ​കി.

സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും മാ​ത്ര​മേ പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി വ്യ​ക്ത​മാ​ക്കി. യു.​എ​സ് ഉ​പ​രോ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ക്സ് ബാ​ങ്കി​ലൂ​ടെ​യും അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളി​ലൂ​ടെ​യു​ള്ള വ്യാ​പാ​ര​ത്തി​ലൂ​ടെ​യും സാ​മ്പ​ത്തി​ക പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും ബ്രി​ക്സ് പ​ങ്കാ​ളി​ത്തം വ​ഴി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി ഉ​റ​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Latest News

Corehub Up