Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israel Election

ഇ​സ്ര​യേ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; നെ​ത​ന്യാ​ഹു​വി​ന് നി​ർ​ണാ​യ​കം

ടെ​ൽ അ​വീ​വ്:​ഇ​സ്ര​യേ​ലി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണം, ഗാ​സ, ല​ബ​ന​ൻ, ഇ​റാ​ൻ യു​ദ്ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. മു​ൻ സൈ​നി​ക മേ​ധാ​വി ഗാ​ഡി ഐ​സ​ൻ​കോ​ട്ട്, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് എ​ന്നി​വ​രു​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ നെ​ത​ന്യാ​ഹു​വി​നു ക​ന​ത്തെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന അ​ഭി​പ്രാ​യ​സ​ർ​വേ ഫ​ല​ങ്ങ​ൾ പ്ര​കാ​രം ഭ​ര​ണ, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യും ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം നേ​ടി​യി​ട്ടി​ല്ല. കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലെ മി​ടു​ക്കാ​ണു ഭ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. വ​ല​തു​പ​ക്ഷ ലി​ക്കു​ഡ് പാ​ർ​ട്ടി നേ​താ​വാ​യ നെ​ത​ന്യാ​ഹു ഇ​സ്ര​യേ​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്.

1996 മു​ത​ൽ മൂ​ന്നു വ്യ​ത്യ​സ്ത കാ​ല​യ​ള​വി​ലാ​യി 19 വ​ർ​ഷ​മാ​ണു ഭ​രി​ച്ച​ത്. 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് നെ​ത​ന്യാ​ഹു​വി​ന്‍റെ വീ​ഴ്ച​യാ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. ഇ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി മാ​ത്രം ഏ​ഴു​പ​തി​നാ​യി​രം ഇ​സ്രേ​ലി​ക​ൾ വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​ര ല​ക്ഷം ക​ന്നി​വോ​ട്ട​ർ​മാ​രു​മു​ണ്ട്.

Latest News

Corehub Up