ടെൽ അവീവ്: ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു.
അറബ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ തട്ടിപ്പു നടത്തിയതായി പ്രധാനമന്ത്രി നെതന്യാഹുവും അനുയായികളും ആരോപിച്ച പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചത്.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഒന്നും ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഓരോ പരാതിയും വിശദമായി പരിശോധിച്ചു. തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ഉണ്ടായി എന്ന ആരോപണത്തിൽ ഇസ്രേലി ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ ഷിൻ ബെത് അന്വേഷണം നടത്തുന്നതായും കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ മാസം 27നു നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സക്ഷ്യത്തിന് 53ഉം പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന്റെ സഖ്യത്തിന് 48ഉം സീറ്റുകളാണ് ലഭിച്ചത്. അറബ് പാർട്ടികളെല്ലാം ചേർന്ന് 19 സീറ്റ് നേടി. ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം.