റോം: ഇറ്റാലിയൻ മലയാളി അസോസിയേഷന്റെ (ഐടിഎംഎ) ആഭിമുഖ്യത്തിൽ മന്ത്രി മോൻസ് ജോസഫിന് റോമിൽ സ്വീകരണം നൽകും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് റോമിലെ സാൻ ജോവന്നി കേരള റസ്റ്ററന്റിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇറ്റലിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹവും പ്രമുഖ സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ലോക കേരള സഭ ഇനി എങ്ങനെ എന്ന കാര്യവും ഉൾപ്പെടുത്തി മന്ത്രിയുമായി ചർച്ച ചെയ്യും.