Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Koshy Commission

Alappuzha

  ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം; ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

അ​മ്പ​ല​പ്പു​ഴ: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ലതാ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ നി​ർ​ദേശി​ക്കു​ന്ന റി​പ്പോ​ർ​ട്ട് വ​ള​രെ വൈ​കി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ലും സ​ർ​ക്കാ​ർ ഗു​രു​ത​ര​മാ​യ കാ​ല​താ​മ​സം വ​രു​ത്തി. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് യൂ​ണി​റ്റ് നേ​തൃ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ക​രി​ക്കൊമ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ജോ​സ​ഫ്, ജോ​ഷി മു​ട്ട​ശേ​രി, ജോ​സ​ഫ് അ​പ്പ​ച്ച​ൻ തൈ​വേ​ലി​ക്ക​കം, സ​ജി വ​സ​ന്തം ചി​റ്റ​ക്കാ​ട്, മേ​രി​ക്കു​ട്ടി തോ​മ​സ് ജ​യ്ഡെ​യി​ൽ, കെ.ടി. ആന്‍റണി ക​ണ്ണാ​ട്ടു​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടിന് ​എതി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: വി​എ​ച്ച്പി

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് (വി​​​​​എ​​​​​ച്ച്പി) രം​​​​ഗ​​​​ത്ത്. സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​​യ​​​​​മ​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​എ​​​​ച്ച്പി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര കൊ​​​​​ച്ചി​​​​​യി​​​​​ൽ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​താ​​​​​ത്പ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​വി​​​​​രു​​​​​ദ്ധ​​​​​വും ക്രൈ​​​​​സ്ത​​​​​വ പ്രീ​​​​​ണ​​​​​ന​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ലു​​​​​ള്ള​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് സം​​​​​സ്ഥാ​​​​​ന ​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് വോ​​​​​ട്ടുബാ​​​​​ങ്ക് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ്. ഇ​​​​​തി​​​​​നെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് നേ​​​​​രി​​​​​ടും.

ല​​​​​ത്തീ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്ക ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ ശി​​​​​പാ​​​​​ര്‍​ശ​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ജാ​​​​​തി സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ല്‍​കാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ല്‍ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്നും ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര ആ​​​​​രോ​​​​​പി​​​​​ച്ചു.

District News

ജെ.ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​ന്ത​ലാം​പാ​ടം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, അം​ഗം ജി​ജോ അ​റ​യ്ക്ക​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, ജെ​റോം പ​ഴേ​പ​റ​മ്പി​ൽ, വി.​സി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം; മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ന് തുടക്കം

മാ​രാ​മ​ൺ: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. 131-ാമ​ത് മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2020-ൽ ​നി​യോ​ഗി​ക്ക​പ്പെ​ട്ട ക​മ്മീ​ഷ​ൻ 2023-ൽ ​ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും അ​ത് പു​റ​ത്തു​വി​ടാ​ത്ത​തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. റി​പ്പോ​ർ​ട്ടി​ലെ ശു​പാ​ർ​ശ​ക​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ സ​മൂ​ഹ​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ത അ​ധ്യാ​പ​ക​ർ​ക്കാ​യി ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

സ​ഭ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള ഒ​രു 'പി​ൻ​വാ​തി​ൽ' നീ​ക്ക​മാ​യി ഇ​ത് മാ​റ​രു​തെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ച്ഛാ​ശ​ക്തി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ദ​ളി​ത​ർ​ക്കും നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​കു​ല​ത രേ​ഖ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യം ഏ​കാ​ധി​പ​ത്യ​ത്തി​ന് വ​ഴി​മാ​റ​രു​തെ​ന്നും ബ​ഹു​സ്വ​ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അ​തേ​സ​മ​യം, ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ഭൂ​രി​ഭാ​ഗം ശു​പാ​ർ​ശ​ക​ളും സ​ർ​ക്കാ​ർ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കൊ​ച്ചി​യി​ൽ പ്ര​തി​ക​രി​ച്ചു. ന​ട​പ്പി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ളും ബാ​ക്കി​യു​ള്ള​വ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ക്കും.

 

Kerala

ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്; യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 284 ശി​പാ​ർ​ശ​ക​ളും 45 ഉ​പ ശി​പാ​ർ​ശ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന്‍റെ 17 വ​കു​പ്പു​ക​ൾ ഈ ​ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കി. 220 ശി​പാ​ർ​ശ​ക​ളി​ലും ഉ​പ​ശി​പാ​ർ​ശ​ക​ളി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ഴ് ശി​പാ​ർ​ശ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ത​ത് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ആ​റി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.

താ​ത്പ​ര്യ​വു​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​വ​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Latest News

Corehub Up