x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

  ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം; ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്


Published: March 15, 2026 08:59 PM IST | Updated: March 15, 2026 08:59 PM IST

അ​മ്പ​ല​പ്പു​ഴ: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ലതാ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ നി​ർ​ദേശി​ക്കു​ന്ന റി​പ്പോ​ർ​ട്ട് വ​ള​രെ വൈ​കി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ലും സ​ർ​ക്കാ​ർ ഗു​രു​ത​ര​മാ​യ കാ​ല​താ​മ​സം വ​രു​ത്തി. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് യൂ​ണി​റ്റ് നേ​തൃ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ക​രി​ക്കൊമ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ജോ​സ​ഫ്, ജോ​ഷി മു​ട്ട​ശേ​രി, ജോ​സ​ഫ് അ​പ്പ​ച്ച​ൻ തൈ​വേ​ലി​ക്ക​കം, സ​ജി വ​സ​ന്തം ചി​റ്റ​ക്കാ​ട്, മേ​രി​ക്കു​ട്ടി തോ​മ​സ് ജ​യ്ഡെ​യി​ൽ, കെ.ടി. ആന്‍റണി ക​ണ്ണാ​ട്ടു​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : J.B. Koshy Commission nattuvishesham local news

Recent News

Corehub Up