വഴിത്തല: ജെസിഐ സോണ്‍ 20ന്റെ ഫാമിലി കോണ്‍ഫറന്‍സ് "ദൃശ്യം 26'ശാന്തിഗിരി കോളജില്‍ നടത്തി. വഴിത്തല ജെസിഐയാണ് ആതിഥേയത്വം വഹിച്ചത്. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് ജെസിഐ വഴിത്തല പ്രസിഡന്റ് എബിന് ജയിംസ്, സോണ്‍ പ്രസിഡന്റ് ജയ്സണ്‍ അറയ്ക്കല്‍, ജോജോ കുമ്പളന്താനം, ക്ലമന്റ് ഇമ്മാനുവല്‍, സ്മിത ഹോസ്പിറ്റല്‍ സിഇഒ ഹരി മേനോന്, സുനിത മിഥുന്, എബി ജയിംസ്, മെല്ബിന് ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.