തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ 2026 ഏപ്രിലിൽ നടത്തിയ ജെഡിസി പുനഃപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം റാങ്ക് തൃശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ കെ. അഞ്ജിത കരസ്ഥമാക്കി.
രണ്ടാം റാങ്ക് നോർത്ത് പറവൂർ സഹകരണ പരിശീലന കോളജിലെ സോഫിയ ആനും മൂന്നാം റാങ്ക് കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിലെ എം.ജെ. ഹിമജയും കരസ്ഥമാക്കി. വിജയശതമാനം 81.27. വിശദവിവരങ്ങൾക്ക് അതത് കോളജ് / സെന്ററുമായി ബന്ധപ്പെടുക. പുനഃപരിശോധനാഫലം www.scu.kerala.gov.in ൽ ലഭ്യമാണ്.