Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JKLF

പണ്ഡിറ്റുകളുടെ കൊലപാതകം: പതിറ്റാണ്ടുകൾക്കു ശേഷം കാഷ്മീരിൽ വിവിധ ഇടങ്ങളിൽ പരിശോധന

ശ്രീ​​​ന​​​ഗ​​​ർ: 1990ലെ ​​​കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റു​​​ക​​​ളു​​​ടെ കൊ​​​ല​​​പാ​​​ത​​​കം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന.

കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റും പ്ര​​​ശ​​​സ്ത ക​​​വി​​​യു​​​മാ​​​യ സ​​​ർ​​​വാ​​​ന​​​ന്ദ് കൗ​​​ൾ പ്രേ​​​മി (65), മ​​​ക​​​ൻ വീ​​​ര​​​ന്ദ​​​ർ കൗ​​​ൾ (27) എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സം​​​സ്ഥാ​​​ന അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​സ്ഐ​​​എ) ജ​​​മ്മു​​​വി​​​ലെ​​​യും കാ​​​ഷ്മീ​​​രി​​​ലേ​​​തു​​​മ​​​ട​​​ക്കം ഒ​​​ന്പ​​​ത് ഇ​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

1990ൽ ​​​കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റാ​​​യ ന​​​ഴ്സ് സ​​​ര​​​ള ഭ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് എ​​​സ്ഐ​​​എ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ന് ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഈ ​​​റെ​​​യ്ഡു​​​ക​​​ളെ​​​ന്ന​​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്.

കാ​​​ഷ്മീ​​​രി​​​ലെ ക​​​ലാ​​​പക​​​ലു​​​ഷി​​​ത കാ​​​ല​​​ത്തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ​​​ര​​​ളാ ഭ​​​ട്ട് കൊ​​​ല​​​പാ​​​ത​​​ക​​ത്തി​​ൽ പു​​ന​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ജൂ​​​ൺ 29നാ​​​ണ് എ​​​സ്ഐ​​​എ ശ്രീ​​​ന​​​ഗ​​​ർ പ്ര​​​ത്യേ​​​ക കോ​​​ട​​​തി മു​​​ൻ​​​പാ​​​കെ 737 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ജ​​​മ്മു-​​​കാ​​​ഷ്മീ​​​ർ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട്(​​​ജെ​​​കെ​​​എ​​​ൽ​​​എ​​​ഫ്) പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ അ​​​ഞ്ചു​ പേ​​​രാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ.

നി​​​ല​​​വി​​​ൽ ജ​​​യി​​​ൽ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രു​​​ന്ന ജെ​​​കെ​​​എ​​​ൽ​​​എ​​​ഫ് മു​​​ൻ ചീ​​​ഫ് മു​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ൻ മാ​​​ലി​​​ക്കും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മൂ​​ന്നു പ്ര​​​തി​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം മ​​​ര​​​ണ​​​പ്പെ​​​ട്ടു. ശേ​​​ഷി​​​ക്കു​​​ന്ന പ്ര​​​തി ഖു​​​ർ​​​ഷീ​​​ദ് അ​​​ഹ​​​മ്മ​​​ദ് ചാ​​​ക്കു പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.

Latest News

Corehub Up