Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jabalpur

ജ​ബ​ൽ​പു​ർ ബോ​ട്ട് അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 13 ആ​യി

ഭോ​പ്പാ​ൽ: ജ​ബ​ൽ​പു​ർ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 13 ആ​യി. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ബ​ർ​ഗി ഡാ​മി​ൽ ഡൈ​വ​ർ​മാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക്രൂ​യി​സ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രും അ​ട​ക്കം 41 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ദി​വ​സം ത​ന്നെ 28 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വീ​ഴ്ച വ​രു​ത്തി​യ മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​നൊ​പ്പം സം​സ്ഥാ​ന​ത്തെ സ​മാ​ന​മാ​യ ബോ​ട്ട് സ​ർ​വീ​സു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up