Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jack Draper

നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ച് പു​​റ​​ത്ത്

ക​​ലി​​ഫോ​​ര്‍​ണി​​യ: 2026 ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ സെ​​ര്‍​ബി​​യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ച് പു​​റ​​ത്ത്. ബ്രി​​ട്ട​​ന്‍റെ ജാ​​ക്ക് ഡ്രെ​​പ്പ​​റി​​നോ​​ട് ജോ​​ക്കോ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

സ്‌​​കോ​​ര്‍: 4-6, 6-4, 7-6 (7-5). ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സും ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. നോ​​ര്‍​വെ​​യു​​ടെ കാ​​സ്പ​​ര്‍ റൂ​​ഡി​​നെ 1-6, 6-7 (2-7)നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ല്‍​കാ​​ര​​സി​​ന്‍റെ മു​​ന്നേ​​റ്റം.

ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ര്‍, റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ്, ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വ് എ​​ന്നി​​വ​​രും ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക​​യെ 2-6, 4-6നു ​​കീ​​ഴ​​ട​​ക്കി അ​​രീ​​ന സ​​ബ​​ലെ​​ങ്ക ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തി.

പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക്, അ​​മേ​​രി​​ക്ക​​യു​​ടെ ജെ​​സീ​​ക്ക പെ​​ഗു​​ല, ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന തു​​ട​​ങ്ങി​​യ​​വ​​രും ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

Latest News

Corehub Up