കലിഫോര്‍ണിയ: 2026 ഇന്ത്യന്‍ വെല്‍സ് ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് പുറത്ത്. ബ്രിട്ടന്റെ ജാക്ക് ഡ്രെപ്പറിനോട് ജോക്കോ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
സ്കോര്‍: 4-6, 6-4, 7-6 (7-5). ലോക ഒന്നാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നോര്‍വെയുടെ കാസ്പര്‍ റൂഡിനെ 1-6, 6-7 (2-7)നു കീഴടക്കിയാണ് അല്‍കാരസിന്റെ മുന്നേറ്റം.
ഇറ്റലിയുടെ യാനിക് സിന്നര്‍, റഷ്യയുടെ ഡാനില്‍ മെദ്വദേവ്, ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്കയെ 2-6, 4-6നു കീഴടക്കി അരീന സബലെങ്ക ക്വാര്‍ട്ടറിലെത്തി.
പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, അമേരിക്കയുടെ ജെസീക്ക പെഗുല, കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Tags : Novak Djokovic Indian Wells tennis men's singles Jack Draper