ഫ്ളോറിഡ: ചിക്കാഗോ മാരത്തണിലെ നിലവിലെ ചാന്പ്യനായ ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോ ലോക ക്രോസ് കണ്ട്രി ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം പുരുഷ കിരീടം നേടി. 28 മിനിറ്റ് 18 സെക്കൻഡുകൊണ്ടാണ് 25കാരൻ ജേക്കബ് കിപ്ലിമോ 10 കിലോമീറ്റർ പൂർത്തിയാക്കി ഹാട്രിക് കിരീടം സ്വന്തമാക്കിയത്.
തുടർച്ചയായി മൂന്ന് ലോക ക്രോസ് കണ്ട്രി കിരീടങ്ങൾ നേടുന്ന നാലാമത് താരമാണ് കിപ്ലിമോ.