ടൊറന്റോ: എഡ്മന്റൺ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപകാംഗമായ ചാമക്കാലയിൽ ഇടിക്കുള ജേക്കബ് (തങ്കച്ചൻ - 84) അന്തരിച്ചു.
ഭാര്യ: സൂസൻ (ശോശാമ്മ). മക്കൾ: സ്റ്റീവൻ, ബെഞ്ചമിൻ. മരുമക്കൾ: ലിൻ, ദീപ. സഹോദങ്ങൾ: അമ്മിണി, ഗ്രേസി.
എഡ്മന്റൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വളർച്ചയിലും സ്ഥിരമായ ദേവാലയസ്ഥലം സ്വന്തമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചിരുന്നു. 2021-ൽ ഭാര്യയോടൊപ്പം ടൊറന്റോയിലേക്ക് താമസം മാറ്റി.
പൊതുദർശനം: വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ ടൊറന്റോയിലെ ലിനെറ്റ് ഫ്യൂണറൽ ഹോമിൽ (Lynett Funeral Home, 3299 Dundas Street West, Toronto).
സംസ്കാരശുശ്രൂഷ: ശനിയാഴ്ച രാവിലെ 10ന് ലിനെറ്റ് ഫ്യൂണറൽ ഹോം ചാപ്പലിൽ. തുടർന്ന് സാംഗ്ച്വറി പാർക്ക് സെമിത്തേരിയിൽ (Sanctuary Park Cemetery, 1570 Royal York Road, Toronto) സംസ്കാരം നടക്കും.