ലിങ്കണ് (ന്യൂസിലന്‍ഡ്): ഇന്നാരംഭിക്കുന്ന ഇന്ത്യ എ x ന്യൂസിലന്‍ഡ് എ ചതുര്‍ദിന ക്രിക്കറ്റില്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് കളിക്കില്ല. പരിക്കില്‍നിന്നു പൂര്‍ണമായി മുക്തമാകാത്തതാണ് കാരണം.
ഇതോടെ ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം പന്ത് ഉണ്ടാകുമോ എന്നതിലും വ്യക്തതയില്ലാതായി. ബംഗളൂരുവിലെ റിഹാബ് സെന്ററിലാണ് പന്ത് നിലവിലുള്ളത്.
ടെസ്റ്റ് ടീം സ്പെഷ്യലിസ്റ്റുകളില്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്നാരംഭിക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ഒപ്പം കളിക്കുമെന്നാണു സൂചന.
ട്വന്റി-20 ടീം വൈസ് ക്യാപ്റ്റനായ തിലക് വര്‍മയും ഇന്ത്യ എ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഋഷഭ് പന്തിനു പകരക്കാരനായാണ് തിലകിന്റെ എന്‍ട്രി.