Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jamaat E Islami

മു​നീ​റി​നെ ഒ​ഴി​വാ​ക്കി​യ​ത് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം: എ​ള​മ​രം ക​രീം

കോ​ഴി​ക്കോ​ട്: എം.​കെ.​മു​നീ​റി​ന് സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണം ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യോ​ടു​ള്ള ആ​ശ​യ​പ​ര​മാ​യ വി​യോ​ജി​പ്പ് മു​നീ​ർ പ്ര​ക​ടി​പ്പി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണം.

മ​ൽ​സ​രി​പ്പി​ക്കാ​ത്ത​ത് അ​നാ​രോ​ഗ്യം കൊ​ണ്ട് മാ​ത്ര​മെ​ന്ന വാ​ദ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ രാ​ഷ്ട്രീ​യം സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഒ​രു പു​സ്ത​കം ത​ന്നെ എ​ഴു​തി​യി​രു​ന്നു. ആ​ർ​എ​സ്എ​സി​നെ പോ​ലെ മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ഷ്ട്രീ​യ​മാ​ണ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടേ​ത്.

അ​വ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ലീ​ഗി​ലെ സ​മു​ന്ന​ത നേ​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ അ​തി​നെ​തി​രെ ആ​ദ​ർ​ശ​പ​ര​മാ​യ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

Kerala

എ.​കെ.​ബാ​ല​ൻ മാ​പ്പ് പ​റ​യ​ണം; ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു

കൊ​ച്ചി: സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കാ​യി​രി​ക്കു​മെ​ന്നും മാ​റാ​ട് ക​ലാ​പം ആ​വ​ർ​ത്തി​ക്കു​മെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.

ഈ പ്ര​സ്‌​താ​വ​ന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സാ​ഹി​ബാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​സ്താ​വ​ന ഏ​ഴു ദി​വ​സ​ത്തി​ന​കം പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം.

ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ഒ​രു കോ​ടി​രൂ​പ ന​ഷ്ട പ​രി​ഹാ​രം വേ​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വും ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​ന​ത്തി​നാ​ണ് സി​പി​എം നീ​ക്ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ബാ​ല​ൻ അ​ഭി​ന​വ ഗീ​ബ​ൽ​സ് ആ​ക​രു​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും പ​റ​ഞ്ഞി​രു​ന്നു.

 

 

Kerala

അ​ന്ന് അ​വ​രു​ടെ മു​ഖ​ത്ത് നോ​ക്കി വ​ർ​ഗീ​യ വാ​ദി​ക​ളെ​ന്ന് വി​ളി​ച്ചു; ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ശ​രി​വ​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യി​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ശ​രി​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​ണ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണ് ക​ണ്ട​ത്. സോ​ളി​ഡാ​രി​റ്റി​യി​ലെ ചി​ല ചെ​റു​പ്പ​ക്കാ​രും ത​ന്നെ കാ​ണാ​ൻ വ​ന്നു.

അ​ന്ന് അ​വ​രെ മു​ഖ​ത്ത് നോ​ക്കി വ​ർ​ഗീ​യ വാ​ദി​ക​ളെ​ന്ന് താ​ൻ വി​ളി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ആ​രും ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യെ ശു​ദ്ധീ​ക​രി​ക്കാ​ൻ നോ​ക്ക​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് പ്ര​സ്ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​ലീ​ഡ​ർ പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

1992 ൽ ​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യെ നി​രോ​ധി​ക്കേ​ണ്ടി വ​ന്നു. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധ വോ​ട്ടാ​ണ് 1996 ൽ ​ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി എ​ൽ​ഡി​എ​ഫി​ന് ചെ​യ്ത​ത്.

ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രി​ക്കെ ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി വ​ർ​ഗീ​യ സം​ഘ​ട​ന​യെ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി. ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു നി​ല​പാ​ടും എ​ൽ​ഡി​എ​ഫ് ഒ​രു ഘ​ട്ട​ത്തി​ലും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്ല അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ഡി വ​രേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up