Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jammu And Kashmir

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ‌​ത്ത് സൈ​ന്യം; ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. കെ​രാ​ൻ സെ​ക്ട​റി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മേ​ഖ​ല​യി​ൽ സൈ​ന്യം തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ചി​നാ​ർ കോ​ർ​പ്‌​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്ത് ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് എ​കെ സീ​രീ​സ് റൈ​ഫി​ളു​ക​ൾ, ഒ​മ്പ​ത് എ​കെ മാ​ഗ​സി​നു​ക​ൾ, ഒ​രു ഹാ​ൻ​ഡ് ഗ്ര​നേ​ഡ്, വ​ൻ​തോ​തി​ലു​ള്ള വെ​ടി​ക്കോ​പ്പു​ക​ൾ, മ​റ്റ് യു​ദ്ധ​സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ചി​നാ​ർ കോ​ർ​പ്‌​സ് എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

 

Sports

ജ​​മ്മു ര​​ഞ്ജി ച​​രി​​ത്രം

ഹു​​ബ്ബ​​ള്ളി (ക​​ർ​​ണാ​​ട​​ക): ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ച​​രി​​ത്ര​​മെ​​ഴു​​തി ജ​​മ്മു കാ​​ഷ്മീ​​ർ. എ​​ട്ടു​​ത​​വ​​ണ ചാ​​ന്പ്യന്മാരാ​​യ ക​​ർ​​ണാ​​ട​​ക​​യെ അ​​ട്ടി​​മ​​റി​​ച്ച് ജ​​മ്മു കാ​​ഷ്മീ​​ർ ര​​ഞ്ജി ട്രോ​​ഫി ക​​ന്നി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ക​​ർ​​ണാ​​ട​​ക​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് ബ​​ല​​ത്തി​​ലാ​​ണ് ജ​​മ്മു കി​​രീ​​ടം ചൂ​​ടി​​യ​​ത്. മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക ക്യാ​​പ്റ്റ​​ൻ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന് ജ​​മ്മു കാ​​ഷ്മീ​​ർ നാ​​യ​​ക​​ൻ പ​​ര​​സ് ദോ​​ഗ്ര കൈ​​കൊ​​ടു​​ത്ത​​പ്പോ​​ൾ മ​​റ്റൊ​​രു ച​​രി​​ത്രം പി​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

67 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ ജ​​മ്മു കാ​​ഷ​​മീ​​രി​​ന് ക​​ന്നി ര​​ഞ്ജി ട്രോ​​ഫി കി​​രീ​​ടം. സ്കോ​​ർ: ജ​​മ്മു കാ​​ഷ്മീ​​ർ- ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 584 ഓ​​ൾ​​ഒൗ​​ട്ട്, ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് 324/4, ക​​ർ​​ണാ​​ട​​ക ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 293 ഓ​​ൾ​​ഒൗ​​ട്ട്.
ആ​​ദ്യ ഇ​​ന്നിം​​ഗ്്സി​​ൽ 584 റ​​ണ്‍​സു​​യ​​ർ​​ത്തി​​യ ജ​​മ്മു, ക​​ർ​​ണാ​​ട​​ക​​യെ 293 റ​​ണ്‍​സി​​ന് എ​​റി​​ഞ്ഞി​​ട്ടു. ജ​​മ്മു​​വി​​ന് 291 റ​​ണ്‍​സ് ലീ​​ഡ് സ്വ​​ന്തം. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 342/4 എ​​ന്ന നി​​ല​​യി​​ൽ ജ​​മ്മു ഡി​​ക്ല​​യ​​ർ ചെ​​യ്തു.

4ന് 186 ​​റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ അ​​ഞ്ചാം ദി​​നം ബാ​​റ്റിം​​ഗ്് പു​​ന​​രാ​​രം​​ഭി​​ച്ച ജ​​മ്മു കാ​​ഷ​​മീ​​ർ ക​​ർ​​ണാ​​ട​​ക​​യെ ഞെ​​ട്ടി​​ച്ചു. സെ​​ഞ്ചു​​റി നേ​​ടി​​യ ഓ​​പ്പ​​ണ​​ർ ഖ​​മ്രാ​​ൻ ഇ​​ഖ്ബാ​​ൽ (160*), സ​​ഹി​​ൽ ലോ​​ത്ര (101*) എ​​ന്നി​​വ​​ർ ക​​ർ​​ണാ​​ട​​ക ബൗ​​ള​​ർ​​മാ​​ർ​​ക്ക് പി​​ടി​​കൊ​​ടു​​ത്തി​​ല്ല. അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ കൂ​​റ്റ​​ൻ കൂ​​ട്ടു​​കെ​​ട്ട് പ​​ടു​​ത്തു​​യ​​ർ​​ത്തി. അ​​വ​​സാ​​ന ദി​​നം ഒ​​രു വി​​ക്ക​​റ്റ് പോ​​ലും വീ​​ഴ്ത്താ​​നാ​​കാ​​തെ ക​​ർ​​ണാ​​ട​​ക ബൗ​​ള​​ർ​​മാ​​ർ വ​​ല​​ഞ്ഞ​​തോ​​ടെ ക്യാ​​പ്റ്റ​​ൻ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​യാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ്പോ​​ഴേ​​ക്കും ജ​​മ്മു​​വി​​ന്‍റെ സ്കോ​​ർ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 324 റ​​ണ്‍​സി​​ൽ എത്തിയി​​രു​​ന്നു.

1959-60 സീ​​സ​​ണി​​ലാ​​യി​​രു​​ന്നു ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ജ​​മ്മു കാ​​ഷ്മീ​​രി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. 23 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ ജ​​യം ജ​​മ്മു നേ​​ടി​​യ​​ത്. 1982-83 സീ​​സ​​ണി​​ൽ സ​​ർ​​വീ​​സ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. അ​​തി​​നു ശേ​​ഷ​​വും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ കാ​​ര്യ​​മാ​​യ ച​​ല​​ന​​മു​​ണ്ടാ​​ക്കാ​​ൻ ജ​​മ്മു​​വി​​ന് സാ​​ധി​​ച്ചി​​ല്ല.
2014ൽ ​​അ​​ന്ന് ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ ശ​​ക്ത​​രാ​​യി​​രു​​ന്ന മും​​ബൈ​​യെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ അ​​ട്ടി​​മ​​റി​​ച്ച​​തോ​​ടെ ജ​​മ്മു​​വി​​നെ ക്രി​​ക്ക​​റ്റ് ലോ​​കം ശ്ര​​ദ്ധി​​ച്ചു​​തു​​ട​​ങ്ങി. വൈ​​കാ​​തെ വി​​വി​​ധ ആ​​ഭ്യ​​ന്ത​​ര ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലെ നോ​​ക്കൗ​​ട്ട് റൗ​​ണ്ടു​​ക​​ളി​​ൽ ജ​​മ്മു സാ​​ന്നി​​ധ്യം അ​​റി​​യി​​ച്ചു. എ​​ങ്കി​​ലും ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പോ​​ലും ജേ​​താ​​ക്ക​​ളാ​​കാ​​നോ ഫൈ​​ന​​ലി​​ൽ ക​​ട​​ക്കാ​​നോ അ​​വ​​ർ​​ക്കു സാ​​ധി​​ച്ചി​​ല്ല. 67 വ​​ർ​​ഷം നീ​​ണ്ട ആ ​​കാ​​ത്തി​​രി​​പ്പാ​​ണ് ഈ ​​സീ​​സ​​ണി​​ൽ അ​​വ​​സാ​​നി​​ച്ച​​ത്.

ശ​​ക്ത​​രു​​ടെ ഗ്രൂ​​പ്പി​​ൽ

മും​​ബൈ, ഡ​​ൽ​​ഹി, ഹൈ​​ദ​​രാ​​ബാ​​ദ് തു​​ട​​ങ്ങി ക​​രു​​ത്ത​​രാ​​യ ടീ​​മു​​ക​​ൾ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് ഡി​​യി​​ലാ​​യി​​രു​​ന്നു ജ​​മ്മു കാ​​ഷ്മി​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​നി​​റ​​ങ്ങി​​യ​​ത്. ഗ്രൂ​​പ്പ് റൗ​​ണ്ടി​​ൽ മൂ​​ന്ന് ജ​​യ​​മ​​ട​​ക്കം 24 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.
ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​നെ 56 റ​​ണ്‍​സി​​ന് തോ​​ൽ​​പ്പി​​ച്ച് ജ​​മ്മു സെ​​മി ഉ​​റ​​പ്പി​​ച്ചു. പി​​ന്നാ​​ലെ ബം​​ഗാ​​ളി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ വീ​​ഴ്ത്തി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ആ​​ദ്യ ഫൈ​​ന​​ലി​​ൽ ക​​രു​​ത്ത​​രാ​​യ ക​​ർ​​ണാ​​ട​​ക​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡി​​ൽ കി​​രീ​​ടം ഉ​​യ​​ർ​​ത്തി.

ഒ​​മ​​ർ അ​​ബ്ദു​​ള്ള സാ​​ക്ഷി

ജ​​മ്മു കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി ഒ​​മ​​ർ അ​​ബ്ദു​​ള്ള​​യും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മി​​ഥു​​ൻ മ​​ൻ​​ഹാ​​സും കാ​​ഷ്മീ​​ർ കി​​രീ​​ട നേ​​ട്ട​​ത്തി​​ന് സാ​​ക്ഷ്യം വ​​ഹി​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.
ഫൈ​​ന​​ൽ കാ​​ണാ​​ൻ യാ​​ത്ര​​തി​​രി​​ക്കും മു​​ന്പ് ഒ​​രു ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ഇ​​ത്ര​​യും ശ്ര​​ദ്ധ​​യോ​​ടെ ഞാ​​ൻ നീ​​രീ​​ക്ഷി​​ച്ചി​​ട്ടി​​ല്ല എ​​ന്ന് അ​​ദ്ദേ​​ഹം സോ​​ഷ്യ​​ൽ മീ​​ഡ​​യ​​യി​​ൽ കു​​റി​​ച്ചി​​രു​​ന്നു.

ഇ​​തൊ​​രു പു​​തി​​യ തു​​ട​​ക്ക​​മാ​​ണ്. കാ​​ഷ്മീ​​രി​​ലെ യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് ഈ ​​വി​​ജ​​യം വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​മെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ മി​​ഥു​​ൻ മ​​ൻ​​ഹാ​​സ് പ​​റ​​ഞ്ഞു.

അ​​ഞ്ച് കോ​​ടി സ​​മ്മാ​​നം

ര​​ഞ്ജി ട്രോ​​ഫി ചാ​​ന്പ്യന്മാരായ ജ​​മ്മു കാ​​ഷ്മീ​​രി​​ന് അ​​ഞ്ച് കോ​​ടി രൂ​​പ സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ക്കും. റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യ ക​​ർ​​ണാ​​ട​​ക​​യ്ക്ക് മൂ​​ന്ന് കോ​​ടി രൂ​​പ​​യും ല​​ഭി​​ക്കും.

Sports

ര​ഞ്ജി ട്രോ​ഫി: ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക സെ​മി​യി​ൽ, ബം​ഗാ​ൾ സെ​മി ഉ​റ​പ്പി​ച്ചു

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ ക​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് ജാ​ർ​ഖ​ണ്ഡി​നെ​യും ക​ർ​ണാ​ട​ക മും​ബൈ​യെ​യും ജ​മ്മു കാ​ഷ്മീ​ർ മ​ധ്യ​പ്ര​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചു.

ജ​ർ​ഖ​ണ്ഡി​നെ ഇ​ന്നിം​ഗ്സി​നും ആ​റ് റ​ൺ​സി​നും തോ​ൽ​പ്പി​ച്ചാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റ് നേ​ടി​യ ഉ​ത്ത​രാ​ഖ​ണ്ഡ് സ്പി​ന്ന​ർ മാ​യ​ങ്ക് മി​ശ്ര​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ക​ന്നി സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണി​ത്.

ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 56 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ജ​മ്മു കാ​ഷ്മീ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ര​ഞ്ജി സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചും ഉ​ൾ​പ്പ​ടെ 12 വി​ക്ക​റ്റു​ക​ൾ പി​ഴു​ത ജ​മ്മു കാ​ഷ്മീ​ർ പേ​സ​ർ ആ​ഖ്വ​ബ് ന​ബി​യാ​ണ് ജ​യ​മൊ​രു​ക്കി​യ​ത്. ന​ബി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ക​രു​ത്ത​രാ​യ മും​ബൈ​യെ നാ​ല് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. 325 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ക​ർ​ണാ​ട​ക ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ഓ​പ്പ​ണ​ർ കെ.​എ​ൽ.​രാ​ഹു​ൽ നേ​ടി​യ മി​ന്നു​ന്ന സെ​ഞ്ചു​റി​യാ​ണ് (130) ക​ർ​ണാ​ട​ക​യ്ക്ക് ക​രു​ത്താ​യ​ത്. ര​വി​ച​ന്ദ്ര​ൻ സ​മ​റാ​ൻ പു​റ​ത്താ​കാ​തെ 83 റ​ൺ​സ് നേ​ടി. വി​ദ്യാ​ർ​ഥ​ർ പാ​ട്ടീ​ൽ 31 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നും. രാ​ഹു​ലാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ആ​ന്ധ്ര​പ്ര​ദേ​ശ്-​പ​ഞ്ചി​മ ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. നാ​ലാം ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടി​ല്ലെ​ങ്കി​ലും ബം​ഗാ​ൾ സെ​മി​യി​ൽ ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 334 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി​യ ബം​ഗാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഏ​ഴ് വി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള ആ​ന്ധ്ര​യ്ക്ക് അ​വാ​സ​ന ദി​വ​സം ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ 270 റ​ൺ​സ് കൂ​ടി വേ​ണം.

 

National

ഉത്തരേന്ത്യയിൽ ശീതക്കാറ്റ്, മഞ്ഞുവീഴ്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശൈ​​​ത്യ കൊ​​​ടു​​​ങ്കാ​​​റ്റും ജ​​​ന​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​ക്കു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​ർ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, സി​​​ക്കിം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളും മ​​​ല​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും താ​​​പ​​​നി​​​ല ഇ​​​ന്ന​​​ലെ ആ​​​റു ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ താ​​​ഴ്ന്നു. ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ച​​​ണ്ഡീ​​​ഗ​​​ഡ്, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മി​​​ക്ക ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നും നാ​​​ളെ​​​യും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല പൂജ്യം മു​​​ത​​​ൽ അ​​​ഞ്ച് ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ കു​​​റ​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

മ​​​ണി​​​ക്കൂ​​​റി​​​ൽ 15 മു​​​ത​​​ൽ 35 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത​​​യി​​​ൽ വീ​​​ശു​​​ന്ന ശൈ​​​ത്യ​​​ക്കാ​​​റ്റ് ത​​​ണു​​​പ്പി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വെ​​​ള്ളി​​​യാ​​​ഴ്ച പെ​​​യ്ത മ​​​ഴ​​​യും മ​​​ല​​​ന്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും മൂ​​​ലം താ​​​പ​​​നി​​​ല വീ​​​ണ്ടും താ​​​ഴ്ന്നേ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശീ​​​ത​​​ക്കാ​​​റ്റ് ശ​​​ക്ത​​​മാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പ​​​ക​​​ൽ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും വെ​​​യി​​​ൽ കു​​​റ​​​വാ​​​കും.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഗ​​​ർ​​​വാ​​​ൾ, കു​​​മ​​​യോ​​​ണ്‍ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി. ശ്രീ​​​ന​​​ഗ​​​ർ, ഗു​​​ൽ​​​മാ​​​ർ​​​ഗ്, പ​​​ഹ​​​ൽ​​​ഗാം, നൈ​​​നി​​​റ്റാ​​​ൾ, മ​​​ണാ​​​ലി, മ​​​സൂ​​​റി, ബ​​​ദ​​​രീ​​​നാ​​​ഥ്, കേ​​​ദാ​​​ർ​​​നാ​​​ഥ്, ഗം​​​ഗോ​​​ത്രി, യ​​​മു​​​നോ​​​ത്രി, ഔ​​​ലി, ച​​​ക്ര​​​ത, ധ​​​നോ​​​ൾ​​​ട്ടി, മു​​​ൻ​​​സി​​​യാ​​​രി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശീ​​​ത​​​ക്കാ​​​റ്റും സാ​​​ധാ​​​ര​​​ണ​​​ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​ക്കി. ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ട്ടി​​​യു​​​ള്ള വെ​​​ളു​​​ത്ത പു​​​ത​​​പ്പി​​​ൽ മൂ​​​ട​​​പ്പെ​​​ട്ടു.

മ​​​ണാ​​​ലി​​​യി​​​ലെ മ​​​ഞ്ഞി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും തെ​​​ന്നി താ​​​ഴേ​​​ക്കു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. നൈ​​​നി​​​റ്റാ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​ഴ​​​യ്ക്കൊ​​​പ്പം ആ​​​ലി​​​പ്പ​​​ഴം വ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി. നൈ​​​നി​​​റ്റാ​​​ളി​​​ലെ ചൈ​​​ന പീ​​​ക്ക്, കി​​​ൽ​​​ബ​​​റി, അ​​​ൽ​​​മോ​​​റ​​​യി​​​ലെ ദു​​​ന​​​ഗി​​​രി, പൗ​​​രി​​​യി​​​ലെ ത​​​ർ​​​ക്കേ​​​ശ്വ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​മൂ​​​ടി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​ത്.

National

പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം സാം​ബ​യി​ലാ​ണ് പാ​ക് ഡ്രോ​ൺ ക​ണ്ട​ത്.

അ​ഞ്ച് മി​നു​ട്ടോ​ളം അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഡ്രോ​ൺ ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​ര​ക്ഷാ​സേ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സു​ര​ക്ഷ സേ​ന വെ​ടി​യു​തി​ർ​ക്കു​ന്ന​തോ​ടെ പാ​ക് ഡ്രോ​ണു​ക​ൾ പി​ന്തി​രി​യു​ന്ന​താ​ണ് പ​തി​വ്. ഇ​ത്ത​രം പാ​ക് നീ​ക്ക​ങ്ങ​ൾ​ക്ക് സൈ​ന്യം കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി വാ​ർ​ഷി​ക ക​ര​സേ​നാ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കാഷ്മീരി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

 

Kerala

ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കും: അമിത് ഷാ

ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്‌മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.

ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

National

കാ​ഷ്മീ​രി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത് സു​ര​ക്ഷാ​സേ​ന

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ(​എ​ൽ​ഒ​സി)​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത് സു​ര​ക്ഷാ​സേ​ന. ഹ​ന്ദ്വാ​ര​യി​ലെ നീ​രി​യ​ൻ വ​ന​മേ​ഖ​ല​യി​ലെ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ന്യം തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ര​ണ്ട് എം-​സീ​രീ​സ് (എം4) ​അ​സോ​ൾ​ട്ട് റൈ​ഫി​ളു​ക​ളും നാ​ല് മാ​ഗ​സി​നു​ക​ളും ര​ണ്ട് ചൈ​നീ​സ് പി​സ്റ്റ​ളു​ക​ളും മൂ​ന്ന് മാ​ഗ​സി​നു​ക​ളും ര​ണ്ട് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ഒ​ന്നി​ല​ധി​കം ലൈ​വ് റൗ​ണ്ടു​ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up