മേപ്പാടി: ജനനായകന് ഗാനം കെപിസിസി സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ സിനിമ തിരക്കഥാകൃത്ത് എം.ആര്. ജോസിന് നല്കി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രി വി.ഡി. സതീശനും സര്‍ക്കാരിനും അഭിവാദ്യവുമായി കെപിസിസി സംസ്കാരസാഹിതി ജില്ലാ വൈസ് ചെയര്മാന് സലീം താഴത്തൂര്‍ ഗാനരചനയും എന്‍. അബ്ദുള്‍ മജീദ് സംവിധാനവും നിര്‍വഹിച്ച് കണ്ണൂര്‍ മമ്മാലി, ഹസീന ബീഗം എന്നിവര്‍ ആലപിച്ചതാണ് ഗാനം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി. സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ്, ഒ. ഭാസ്കരന്, ജില്ലാ കണ്‍വീനര്‍ സി.കെ. ജിതേഷ്, സലിം താഴത്തൂര്‍, എ. നോറിസ്, വന്ദന ഷാജു, ടി. മുഹമ്മദ്, രാജു ഹെജമാടി, എ. രാംകുമാര്‍, ശ്രീജ ബാബു, സുജാത മഹാദേവന്, ഷീജ അരപ്പറ്റ, ഹൈദര്‍ അലി, റീന കോട്ടനാട്, സതീശന് കല്ലായി, സെയ്ത് മണലടി, പി.എം. മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.