ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നവംബർ ഒന്നിന് നടത്തിയ ബഹുജന പ്രക്ഷോഭറാലിയിൽ പങ്കെടുത്ത 22 പേർക്കെതിരെ എഫ്ഐആർ.
കേന്ദ്ര സർക്കാർ പ്രതിഷേധിക്കാനായി അനുവദിച്ച സ്ഥലങ്ങളിൽനിന്ന് അടുത്തിടെ നീക്കം ചെയ്ത ജന്തർ മന്തറിലേക്ക് റാലിക്കിടെ നീങ്ങിയതിനാണ് എഫ്ഐആർ.
ഡൽഹിയിലെ ദിഷ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെയും റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയുടെയും (ആർഡബ്ല്യുപിഐ) അംഗങ്ങളാണ് മഹാറാലിക്കിടെ ജന്തർ മന്തറിലേക്കു മാർച്ച് നടത്തി നീങ്ങിയത്.