Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Japanese Encephalitis

ആ​ല​പ്പു​ഴ​യി​ൽ ജ​പ്പാ​ൻ ജ്വ​രം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലും ജ​പ്പാ​ൻ​ജ്വ​രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ നാ​ല​ര വ​യ​സു​കാ​ര​നും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ 80കാ​രി​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ടു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തും പ​രി​സ​ര​ത്തും കൊ​തു​ക് നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ ത​ന്നെ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എ​സ്. സോ​ബി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up