Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jawans

ഗം​ഗാ​ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം, പ​ത്ത് ബം​ഗ്ലാ​ദേ​ശി​ക​ളെ ബി​എ​സ്എ​ഫ് ര​ക്ഷ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ഗം​ഗാ​ന​ദി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലും കാ​റ്റി​ലും പെ​ട്ട് ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 10 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ ബി​എ​സ്എ​ഫ് പ​ട്രോ​ളിം​ഗ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ 20 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത​ശി​ശു​വും ഉ​ൾ​പ്പെ​ടു​ന്നു.ബം​ഗ്ലാ​ദേ​ശി​ലെ ചാ​പൈ ന​വാ​ബ്ഗ​ഞ്ചി​ലെ ബ​ഖെ​ർ അ​ലി ഘാ​ട്ടി​ൽ നി​ന്ന് ജോ​ഹ​ർ​പൂ​രി​ലേ​ക്ക് 12 യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ചെ​റി​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര തു​ട​ങ്ങി 20 മി​നി​റ്റി​നു​ള്ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും ഒ​ഴു​ക്കി​ലും പെ​ട്ട് ബോ​ട്ട് ന​ടു​പ്പു​ഴ​യി​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി. തു​ട​ർ​ന്ന്, പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് സം​ഘം ഇ​വ​രെ കാ​ണു​ക​യും സ്പീ​ഡ് ബോ​ട്ടു​മാ​യി ഉ​ട​ന​ടി​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. 20 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ​ട​ക്കം മൂ​ന്ന് കു​ട്ടി​ക​ൾ, മൂ​ന്ന് സ്ത്രീ​ക​ൾ, നാ​ല് പു​രു​ഷ​ന്മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ​ത്ത് പേ​രെ​യാ​ണ് ബി​എ​സ്എ​ഫ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രാ​ൾ നീ​ന്തി ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. 

ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് ബി​എ​സ്എ​ഫ് പ്ര​ഥ​മ​ശു​ശ്രൂ​ഷ​യും ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും ന​ൽ​കു​ക​യും പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ബം​ഗ്ലാ​ദേ​ശ് ബോ​ർ​ഡ​ർ ഗാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ച്ചു.

Latest News

Corehub Up