Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayarajan War

സി​പി​എമ്മിൽ ജയരാജയുദ്ധം; പി.​​​ ജ​​​യ​​​രാ​​​ജ​​​ന് ഇ​​​ടു​​​ക്കി​​​യി​​​ൽ റി​​​സോ​​​ർ​​​ട്ടു​​​ണ്ടെ​​​ന്ന് ഇ.​​​പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​നെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം പി.​​​ ജ​​​യ​​​രാ​​​ജ​​​നെ​​​തിരേ ക​​​ടു​​​ത്ത ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ഇ.​​​പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. പി.​​​ ജ​​​യ​​​രാ​​​ജ​​​ന് ഇ​​​ടു​​​ക്കി​​​യി​​​ലെ മാ​​​ങ്കു​​​ള​​​ത്തു റി​​​സോ​​​ർ​​​ട്ടി​​​ൽ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടെ​​​ന്നാരോ​​​പി​​​ച്ചു ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് ക​​​ത്ത് ന​​​ൽ​​​കി.

മാ​​​ങ്കു​​​ളം റി​​​സോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​രു യോ​​​ഗ​​​ത്തി​​​ൽ പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ പ​​​ങ്കെ​​​ടു​​​ത്തെ​​​ന്നും ഈ ​​​റി​​​സോ​​​ർ​​​ട്ടി​​​ൽ ഒ​​​രു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​കാ​​​ര​​​ന് ഓ​​​ഹ​​​രി​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഇപി പാ​​​ർ​​​ട്ടി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ദു​​​ബാ​​​യി​​​ലെ യോ​​​ഗ​​​ത്തി​​​ൽ പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ചി​​​ത്ര​​​വും ക​​​ത്തി​​​നൊ​​​പ്പം ഇപി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പി. ​​​ജ​​​യ​​​രാ​​​ജ​​​നു സം​​​സ്ഥാ​​​ന​​​ത്ത് ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും ഇ​​​പി പാ​​​ർ​​​ട്ടി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ സി​​​പി​​​എം മു​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന പി.​​​ ശ​​​ശി​​​ക്കെ​​​തി​​​രേ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ പി.​​​ ജ​​​യ​​​രാ​​​ജ​​​നാ​​​ണെ​​​ന്നു ക​​​ത്തി​​​ലു​​​ണ്ട്. വ​​​നി​​​താ നേ​​​താ​​​വി​​​ൽനി​​​ന്നു പ​​​രാ​​​തി എ​​​ഴു​​​തി വാ​​​ങ്ങി​​​യ​​​തു പി.​​​ ജ​​​യ​​​രാ​​​ജ​​​നാ​​​ണെ​​​ന്നാ​​​ണ് ഇ​​​പി​​​യു​​​ടെ ക​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണം.

പി. ​​​ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​പി​​​യു​​​ടെ പു​​​തി​​​യ ക​​​ത്ത് ക​​​ണ്ണൂ​​​ർ സി​​​പി​​​എ​​​മ്മി​​​ൽ വ​​​ലി​​​യ രാ​​​ഷ്‌ട്രീ​​​യ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ ഇപി​​​യു​​​ടെ ക​​​ത്തു ചോ​​​ർ​​​ന്ന​​​തി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം വ​​​ലി​​​യ അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ്.

Latest News

Corehub Up