ഒറ്റപ്പാലം: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ -ജീവനം 2.0 കാമ്പയിന് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കെ. പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വെറ്ററിനറി സര്ജന് ഡോ. ദീപ ക്ലാസെടുത്തു. കുടുംബശ്രീയുടെ കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് വിരമരുന്നുകളുടെ വിതരണവും നടത്തി. ഒറ്റപ്പാലം കുടുംബശ്രീ സിഡിഎസും വെറ്ററിനറി ഡിസ്പെന്‍സറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒറ്റപ്പാലം നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ. ജയസുധ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് രാജേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജുല, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലത, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജിത, കെ.വസന്ത പങ്കെടുത്തു.