x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ സമാപിച്ചു

വെബ് ഡെസ്ക്
Published: July 31, 2026 12:19 AM IST | Updated: July 31, 2026 12:19 AM IST

ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം കെ. ​പ്രേം​കു​മാ​ര്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ക്കു​ന്നു.

ഒറ്റപ്പാലം: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക, അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ -ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​പ്രേം​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ദീ​പ ക്ലാ​സെ​ടു​ത്തു. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വി​ര​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. ഒ​റ്റ​പ്പാ​ലം കു​ടും​ബ​ശ്രീ സി​ഡി​എ​സും വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​കെ. ജ​യ​സു​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നീ​റ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ജു​ല, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജി​ത, കെ.​വ​സ​ന്ത പ​ങ്കെ​ടു​ത്തു.

Tags : Jeevanam 2.0 campaign NattuVishasham DistrictNews

Recent News

Corehub Up