Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JensSpahn

Europe

വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണ വി​വാ​ദം: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ ഭ​ര​ണ​ക​ക്ഷി നേ​താ​വ് യെ​ൻ​സ് സ്പാ​ൻ രാ​ജി​വ​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ത​ല​വ​നും മു​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ യെ​ൻ​സ് സ്പാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. അ​മേ​രി​ക്ക​യി​ൽ വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ കു​ഞ്ഞി​നെ സ്വീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ദ്ദേ​ഹം നാ​ട​കീ​യ​മാ​യി പ​ടി​യി​റ​ങ്ങി​യ​ത്.

ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ഷ് മെ​ർ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. അ​ടു​ത്തി​ടെ​യാ​ണ് 45 വ​യ​സു​കാ​ര​നാ​യ യെ​ൻ​സ് സ്പാ​നും പ​ങ്കാ​ളി ഡാ​നി​യ​ൽ ഫു​ങ്കെ​യും ത​ങ്ങ​ൾ​ക്ക് ഒ​രു കു​ഞ്ഞ് ജ​നി​ച്ച വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ, വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സ്പാ​ൻ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ജ​ർ​മ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ജ​ർ​മ്മ​നി​യി​ൽ വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണം നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. വി​ദേ​ശ​ത്ത് വ​ച്ച് വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ജ​നി​ച്ച കു​ഞ്ഞി​നെ ജ​ർ​മനി​യി​ൽ വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ങ്കി​ലും നി​യ​മം നി​ർമിക്കു​ന്ന ഒ​രു ജ​ന​പ്ര​തി​നി​ധി സ്വ​ന്തം പാ​ർ​ട്ടി നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ച്ചു​വെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് താ​ൻ പ​ദ​വി ഒ​ഴി​യു​ക​യാ​ണെ​ന്ന് സ്പാ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

Latest News

Corehub Up