Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeps Group

വി-​ഗാ​ർ​ഡ് ദേ​ശീ​യ-​സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡു​ക​ൾ ജെ​പ്സ് ഗ്രൂ​പ്പി​ന്

കൊ​ച്ചി: ഇ​ല​ക്‌​ട്രി​ക്ക​ൽ, സൗ​രോ​ർ​ജ ഉ​പ​ക​ര​ണ നി​ർ​മ​താ​ക്ക​ളാ​യ വി-​ഗാ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ദേ​ശീ​യ-​സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര നേ​ട്ട​വു​മാ​യി ജെ​പ്സ് ഗ്രൂ​പ്പ്. ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലു​മാ​യു​ള്ള മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​ണു ജെ​പ്സ് ഗ്രൂ​പ്പ് അ​ർ​ഹ​മാ​യ​ത്.

ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​ച്ച സോ​ളാ​ർ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​ർ​ക്കു​ള്ള ര​ണ്ടാം സ്ഥാ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച ഡീ​ല​ർ പു​ര​സ്കാ​രം, ഡി​സ്ട്രി​ബ്യൂ​ട്ട​ർ പു​ര​സ്കാ​രം എ​ന്നി​വ​യാ​ണ് ജെ​പ്സ് ഗ്രൂ​പ്പി​നു ല​ഭി​ച്ച​ത്. വി-​ഗാ​ർ​ഡ് നാ​ഷ​ണ​ൽ പ്രൊ​ഡ​ക്‌​ട് ഹെ​ഡ് മ​ണി​ക്കു​ട്ട​നി​ൽ​നി​ന്നു ജെ​പ്സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക‌്ട​ർ സി.​വി. നി​ധീ​ഷ് പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

വി-​ഗാ​ർ​ഡ് കേ​ര​ള പ്രൊ​ഡ​ക‌്ട് ഇ​ൻ-​ചാ​ർ​ജ് വി​നീ​ത്, സെ​യി​ൽ​സ് ഓ​ഫീ​സ​ർ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സു​സ്ഥി​ര ഊ​ർ​ജ മേ​ഖ​ല​യി​ലെ ജെ​പ്സ് ഗ്രൂ​പ്പി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​പ​ണി​യി​ലെ നേ​തൃ​പാ​ട​വ​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അം​ഗീ​കാ​ര​ങ്ങ​ളെ​ന്ന് എം​ഡി സി.​വി. നി​ധീ​ഷ് പ​റ​ഞ്ഞു.

ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ, ഡീ​ല​ർ​മാ​ർ, മ​റ്റ് പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും വി​ജ​യ​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up