മുരിങ്ങൂർ: കാലിക്കട്ട് സർവകലാശാല ഓഡിയോ വിഷ്വൽ കമ്യൂണിക്കേഷൻ വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി തെര ഞ്ഞെടുക്കപ്പെട്ട, മുരിങ്ങൂർ ഡിംസ് മീഡിയ കോളജ് വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബിയെ ആദരിച്ചു.
ഡിംസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. ഡയറക്ടർ ഫാ. ഡോ. ആന്റണി വടക്കേക്കര, പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി, ഫിനാൻസ് മാനേജർ ഫാ . ടോം ജോണ് പുത്തൻപുരക്കൽ എന്നിവർ പ്ര സംഗിച്ചു.