Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jimmy George

America

ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ: കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ർ

ലൂ​യീ​സ്‌​വി​ൽ (ഡാ​ള​സ്): നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കാ​യി​ക മാ​മാ​ങ്ക​മാ​യ 36-ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ട്രോ​ഫി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി.

ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് (3-0) ന​യാ​ഗ്ര സ്പാ​ർ​ട്ട​ൻ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ കി​രീ​ടം ചൂ​ടി​യ​ത്. ക​ന​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച ന​യാ​ഗ്ര സ്പാ​ർ​ട്ട​ൻ​സ് റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ലെ 40 പ്ല​സ് വി​ഭാ​ഗ​ത്തി​ലും ക്യാ​പ്റ്റ​ൻ ബി​ജു മാ​ത്യു മു​ണ്ട​മ​റ്റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യ​ത് അ​വ​ർ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മാ​യി.

വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ: ടൂ​ർ​ണ​മെ​ന്‍റിലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഗു​ർ​പ്രീ​ത് (പ്രി​ൻ​സ്) ഗോ​ത്ര "മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലെ​യ​ർ' (MVP) ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ന​യാ​ഗ്ര സ്പാ​ർ​ട്ട​ൻ​സി​ന്റെ ലീ​യാ​ൻ​ഡ​ർ പെ​രേ​ര "ബെ​സ്റ്റ് ഒ​ഫ​ൻ​സീ​വ് പ്ലെ​യ​ർ' പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ സൈ​മ​ൺ ആ​ന്‍റ​ണി "ബെ​സ്റ്റ് സെ​റ്റ​ർ' ആ​യും, അ​ഫ്‌​സ​ൽ പീ​ർ​മു​ഹ​മ്മ​ദ് (കാ​ലി​ഫോ​ർ​ണി​യ) "ബെ​സ്റ്റ് ഡി​ഫ​ൻ​സീ​വ് പ്ലെ​യ​ർ' ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​നൊ​പ്പം ക​ളി​ച്ച ഇ​ന്ത്യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​സാ​ഖ്, വാ​ൾ​ട്ട​ർ ബെ​ഞ്ച​മി​ൻ എ​ന്നി​വ​രും ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ ബി​ജു തോ​മ​സും (ലോ​സ​ൺ ട്രാ​വ​ൽ​സ്) ചേ​ർ​ന്നാ​ണ് ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ച​ത്.

റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്റ് ചെ​യ​ർ​മാ​ൻ സു​നി​ൽ വ​ർ​ഗീ​സും, ക്രി​സ്റ്റ​ൽ റൂ​ഫിം​ഗ് ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ സി​ബി സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up