കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 13 സീറ്റുകളിലേക്കാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്. ജിന്റോ ജോണ് അങ്കമാലി തുറവൂര് ഡിവിഷനില് നിന്ന് മത്സരിക്കും.
ആകെയുള്ള 28 സീറ്റുകളില് 22 സീറ്റുകളിലാണ് കോണ്ഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകളില് ഘടകകക്ഷികള് മത്സരിക്കും. കെഎസ്യു സംസ്ഥാന ജനറല് സെക്രട്ടറി മുബാസ് പുല്ലുവഴിയില് ഡിവിഷനില് നിന്ന് മത്സരിക്കുന്നുണ്ട്.
വെങ്ങോല ഡിവിഷനില് നിന്ന് ജനവിധി തേടുന്ന ടി.എസ്.സുമയ്യയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്ഥി. ഇരുപത്തിനാലുകാരിയായ സുമയ്യ ഫോറന്സിക് ബിരുദധാരിയാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.