x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യു​ടെ പു​ട്ടും ക​ട​ല​യും ത​ട്ടി​യി​ട്ട് പോയ ഒറ്റുകാരൻ; കെ.​വി.​തോ​മ​സി​നെ​തി​രെ ജി​ന്‍റോ ജോ​ൺ

വെബ് ഡെസ്ക്
Published: November 21, 2026 03:28 PM IST | Updated: November 21, 2026 03:28 PM IST

കെ.വി.തോമസ്, ജിന്‍റോ ജോൺ

കൊ​ച്ചി: കെ.​വി.​തോ​മ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​ന്‍റോ ജോ​ൺ. പി​ണ​റാ​യി​യു​ടെ പു​ട്ടും ക​ട​ല​യും ത​ട്ടി​യി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് പാ​ലം പ​ണി​ക്ക് പോ​യ ഒ​റ്റു​കാ​ര​നാ​ണ് കെ.​വി.​തോ​മ​സെ​ന്ന് ജി​ന്‍റോ വി​മ​ർ​ശി​ച്ചു.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് ര​ക്ത​മാ​ണെ​ന്ന കെ.​വി.​തോ​മ​സി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ര്‍​ശ​നം. ഇ​തൊ​ക്കെ പ​റ​യാ​ന്‍ ഇ​യാ​ള്‍ ആ​രാ​ണെ​ന്നും ഒ​റ്റു​കാ​ര്‍​ക്ക് പ​ര​സ്പ​രം ര​ക്ത​ഗു​ണം തി​രി​ച്ച​റി​യാ​ന്‍ പ​റ്റു​മ​ല്ലോ​യെ​ന്നും ജി​ന്‍റോ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ പാ​ര്‍​ട്ടി വി​ട്ടു​പോ​യ​വ​ര്‍ വ​ന്ന​പോ​ലെ ഇ​നി​യും ഓ​ടി​ക്ക​യ​റാ​മെ​ന്ന് കെ.​വി തോ​മ​സ് ക​രു​തേ​ണ്ട. അ​ങ്ങ​നെ തോ​ന്നി​യ​പോ​ലെ ന​ട​ന്ന​തി​ന്‍റെ പ്രാ​യ​ശ്ചി​ത്തം ന​ട​ത്തേ​ണ്ടി വ​ന്ന​ത് സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ജി​ന്‍റോ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് പ​ര​മാ​വ​ധി അ​ധി​കാ​രം പ​ങ്കു​പ​റ്റി ത​ടി​ച്ചു​വീ​ര്‍​ത്തി​ട്ടും വി​ക​സ​നം പോ​രെ​ന്ന് പ​റ​ഞ്ഞ് തൃ​ക്കാ​ക്ക​ര​യി​ല്‍ വ​ന്ന് കോ​ണ്‍​ഗ്ര​സി​നെ ആ​ക്ഷേ​പി​ച്ച​ത് മ​റ​ന്നി​ട്ടു​മി​ല്ല. ത​ല്ക്കാ​ലം ചേ​ട്ടാ​യി അ​ല്പം വി​ശ്ര​മി​ക്ക്, ഇ​വി​ടെ കൊ​ള്ളാ​വു​ന്ന ആ​ളു​ക​ളു​ണ്ട് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍. അ​തു​കൊ​ണ്ടി​പ്പോ​ള്‍ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ര്‍​മാ​രു​ടെ സാ​രോ​പ​ദേ​ശം വേ​ണ്ട. അ​ധി​കാ​ര​മി​ല്ലാ​തെ അ​ല്പ​കാ​ല​മൊ​ന്ന് ജീ​വി​ക്കാ​ന്‍ പ​റ്റു​മെ​ന്ന് തെ​ളി​യി​ക്ക് സാ​റേ. എ​ന്തി​നാ നി​ങ്ങ​ള്‍ ഇ​നി​യും 'അ​വ​ഗ​ണ​ന' നേ​രി​ടാ​ന്‍ ഇ​ങ്ങോ​ട്ടു​ള്ള ഇ​ട​വ​ഴി തേ​ടു​ന്ന​തെ​ന്നും ജി​ന്‍റോ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : K.V. Thomas Jinto John criticizes Pinarayi Vijayan

Recent News

Corehub Up