ഫോർട്ട്വർത്ത്: ടെക്സസിലെ ടാരന്റ് കൗണ്ടി ജയിലിൽ കഴിയുകയായിരുന്ന 36 വയസുകാരനായ തടവുകാരൻ മരിച്ചനിലയിൽ. ഈ മാസം 16ന് ജയിലിലടച്ച ജോൺ ബാർ ആണ് 19ന് മരിച്ചത്.
ഞായറാഴ്ച ജയിൽ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരോൾ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മരണകാരണം അധികൃതർ പങ്കുവച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.