x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ല​ട​ച്ച് മൂ​ന്നാം നാ​ൾ യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: April 24, 2026 04:53 PM IST | Updated: April 24, 2026 04:53 PM IST

ഫോ​ർ​ട്ട്‌​വ​ർ​ത്ത്: ടെ​ക്സ​സി​ലെ ടാ​ര​ന്‍റ് കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന 36 വ​യ​സു​കാ​ര​നാ​യ ത​ട​വു​കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ. ഈ ​മാ​സം 16ന് ​ജ​യി​ലി​ല​ട​ച്ച ജോ​ൺ ബാ​ർ ആ​ണ് 19ന് ​മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ജ​യി​ൽ സെ​ല്ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ബാ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രോ​ൾ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ര​ണ​കാ​ര​ണം അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Tarrant County Jail custody John Barr Custody death

Recent News

Corehub Up